ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന ക്യാമ്പ് “തുല്യ” യുടെ ഭാഗമായി
“വയനാട് ഒരുക്കം”
എന്ന പേരിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള വിഭവസമാഹരണത്തിനായി വിദ്യാർത്ഥികൾ നിർമ്മിച്ച ശുചീകരണ ലായനി – ഫാബ്രിക് വാഷിൻ്റെ വിൽപ്പന ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ ജംഷീർ അലി നിർവഹിച്ചു.
ആദ്യ വിൽപ്പന പി.ടി.എ പ്രസിഡന്റ് ടി.കെ.ശ്രീജൻ ഏറ്റുവാങ്ങി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







