കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ ഡി ഹണ്ടി’ൻ്റെ ഭാഗമായി നടത്തിയ പരിശോ ധനയിൽഎം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്, കുറുവാറ്റൂർപറമ്പിൽ,പിലാത്തോട്ടത്തിൽ വീട്ടിൽ ആർ. സൂരജ്(27) നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. തിങ്കളാഴ്‌ച വൈകി ട്ടോടെ ലക്കിടിയിൽ വാഹന പരിശോധനക്കിടെയാണ് 0.43 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എട്ട് ദിവസത്തി നുള്ളിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 76 കേസുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പനക്കായി എം.ഡി.എം.എ,കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 78 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം.ഡി.എം.എ യും, 666.84 ഗ്രാം കഞ്ചാവും, 57 കഞ്ചാവ് നിറച്ച ബീഡികളു മാണ് ഇതുവരെ പിടിച്ചെടുത്തത്.

ജല വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കീഴിലുള്ള പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27,28,29 തിയതികളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp






