ജില്ലയില് ഭാരതീയ ചികിത്സാ വകുപ്പിന് കീഴില് കണിയാമ്പറ്റ വൃദ്ധ – വികലാംഗ സദനത്തില് വയോ അമൃതം പദ്ധതിയില് മെഡിക്കല് ഓഫീസര് തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. ബിഎഎംഎസ്ടിസിഎംസി രജിസ്ട്രേഷനുള്ള 18 നും 40 നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. കല്പ്പറ്റ നോര്ത്ത് സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളി ബില്ഡിംഗിലുള്ള ജില്ലാ മെഡിക്കല് ഓഫീസില് സെപ്റ്റംബര് രണ്ടിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.