മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ആദ്യഘട്ടമെന്നോണം ആയിരത്തോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി പി. കബീർ , വെള്ളാർമല സ്കൂളിലെ അധ്യാപകരായ ജെന്നിഫർ, രജിന എന്നിവർക്ക് കൈമാറി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോവിന്ദ്, അതുൽ നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം ഫയാസ്, ജില്ലാ സെക്രട്ടറി ആദിത് സുരേഷ് എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.