ആദ്യ പിന്നണി ഗാനം തന്നെ ഹിറ്റ് താരമായി സൗമ്യ ബിജോയ്

ആദ്യ പിന്നണി ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് വയനാട് സ്വദേശിനി സൗമ്യ ബിജോയ് കുറുപ്പ്. കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്ത ‘തമി’ എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെ ‘മിയാ സുഹാ രംഗേ. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്. കഴിഞ്ഞ ദിവസമാണ് മലയാളത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യര്‍ അടക്കമുള്ള 9 പ്രമുഖര്‍ ഈ ഗാനം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. പതിനായിരങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം ആസ്വദിച്ചത്. ഫൗസിയ അബൂബക്കറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സി റ്റി വിശ്വജിത്താണ്. സോഷ്യല്‍ മീഡിയയില്‍ പാടിയ ഒരു ഗാനം സംഗീത സംവിധായകന്‍ വിശ്വജിത്ത് കണ്ടതോടെയാണ് സിനിമാ വഴിയില്‍ സൗമ്യക്ക് അവസരം തെളിഞ്ഞത്. തന്‍റെ ആദ്യ ചിത്രത്തില്‍ തന്നെ മറ്റൊരു ഗാനത്തിന് കൂടി ശബ്ദം നല്‍കാന്‍ ഭാഗ്യം ലഭിച്ചു ഈ പുതുമുഖ ഗായികക്ക്.

സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ച സൗമ്യയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്. മൂന്ന് വയസുമുതൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. ഒപ്പം നൃത്തവും പരിശീലിച്ചു. സ്കൂൾ കലോൽസവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ തുടർച്ചയായി സമ്മാനങ്ങൾ നേടി. ലളിതഗാനം, മാപ്പിളപ്പാട്ട്‌, ശാസ്ത്രീയ സംഗീതം, പദ്യപാരായണം , കഥാപ്രസംഗം,ഗസൽ എന്നിവയിലും സമ്മാനങ്ങൾ സൗമ്യയെ തേടിയെത്തി. കലോത്സവത്തില്‍ തുടർച്ചയായി അഞ്ചുവർഷം വയനാട്‌ ജില്ലയിലെ കലാതിലക പട്ടം നേടാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ കലാകാരിയുടെ കഴിവിന്‍റെ അടയാളപ്പെടുത്തലാണ്. ഒപ്പം ഉർദ്ദു പദ്യപാരായണത്തിൽ സംസ്‌ഥാന തലത്തിൽ രണ്ടുവർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നാട്ടിലും പുറത്തുമായി സംഗീത രംഗത്തെ കുലപതികളായ പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ തുടങ്ങിയ പ്രതിഭകളുമായി വേദി പങ്കിട്ടിട്ടുണ്ട് ഈ വയനാട്ടുകാരി. ഒട്ടേറെ ആൽബങ്ങളിലും സൗമ്യ പാടിയിട്ടുണ്ട്‌. വിവാഹ ശേഷം ദുബായിൽ താമസിച്ചിരുന്ന കാലയളവില്‍ കൈരളി ടിവിയുടെ ‘വോയ്സ്‌ ഓഫ്‌ യു എ ഇ 2014 പുരസ്ക്കാരം നേടിയിട്ടുണ്ട്. UAE യിലെ ഏറ്റവും കാഴ്ച്ചക്കാരുള്ള മലയാളം ചാനൽ ആയ എന്‍ ടി വി യിൽ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ കലാകാരി. ഓള്‍ ഇന്ത്യാ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റും സംഗീത അധ്യാപികയുമായ സൗമ്യ കല്‍പ്പറ്റയില്‍ സ്വന്തമായി ഒരു സംഗീത സ്കൂളും നടത്തി വരുന്നുണ്ട്.
പിണങ്ങോട് ഐശ്വര്യയില്‍
ശ്രീധരൻ സുചിത്ര ദമ്പതികളുടെ മകളായ സൗമ്യ സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയാണ്. ഭര്‍ത്താവ് മുട്ടില്‍ സ്വദേശി ബിജോയി. ഏക മകള്‍ ശ്രദ്ധ ബിജോയ്.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വയനാട്ടിൽ വോട്ടെടുപ്പ് ഡിസംബർ 11-ന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വയനാട് ജില്ല ഉൾപ്പെടുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് നടക്കും. ഡിസംബർ 13-നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ

ഹൈവേ റോബറി:അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍,

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ

കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി.

ദിവസവും സോഡ കുടിക്കുന്നവരാണോ നിങ്ങൾ, ഫാറ്റി ലിവ‍ർ പിന്നാലെയുണ്ടേ

ക്ഷീണമകറ്റാൻ നല്ലൊരു ഉപ്പിട്ട സോ​ഡ നാരങ്ങ കുടിച്ചാലോ ? പലപ്പോഴും ഇങ്ങനെ പല പാനീയങ്ങൾക്കുമൊപ്പം സോഡ നമ്മൾ കുടിക്കാറുണ്ട്. ഓഫീസ് ഉച്ചഭക്ഷണം മുതൽ രാത്രിയിലെ ലഘുഭക്ഷണം വരെ പലരുടെയും ഭക്ഷണക്രമത്തിൽ സോഡ ഒരു പ്രധാന

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.