ലോകത്ത് കൂടുതൽ ആളുകളെ കൊല്ലുന്നത് ഹൃദ്രോ​ഗം; ഇന്ത്യയിലും ‘വില്ലനെന്ന്’ കണക്കുകൾ

ലോകമെമ്പാടുമുള്ള മരണനിരക്കിന് കാരണമാകുന്നതിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കണക്കുകളാണ് ഹൃദയസംബന്ധമായ അസുഖം മരണനിരക്കിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 24.8 ശതമാനം മരണങ്ങൾക്കും കാരണം ​ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിൽ നിന്ന് ലഭിക്കുന്ന അവസാന ഡാറ്റകൾ പ്രകാരം മരണ നിരക്ക് കുറയുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചുവരികയാണ്.

യൂറോപ്പ്യൻ ഹാർട്ട് ജേർണലിലെ കണ്ടെത്തലുകൾ പ്രകാരം 55 രാജ്യങ്ങളിലും മരണനിരക്ക് വർദ്ധിക്കാൻ കാരണം സിവിഡി തന്നെയാണ്. ഓരോ വർഷവും മൂന്ന് മില്ല്യൺ ആളുകൾ ഇതിലൂടെ മരണപ്പെടുന്നുണ്ട്, അതായത് ഓരോ ദിവസവും 8,500 മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 1990 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലെ 50 ശതമാനം ആളുകളെയും ഹൃദ്രോ​ഗം ബാധിച്ചിട്ടുണ്ട്. മധ്യവരുമാന ശേഷിയുള്ള രാജ്യങ്ങളിൽ ഇത് 12 ശതമാനമായിരുന്നു. സാമ്പത്തിക ശേഷി കുറവുള്ള രാജ്യങ്ങളിലെ ആകെ മരണങ്ങളിൽ 46 ശതമാനം പുരുഷൻമാരും 53 ശതമാനം സ്ത്രീകളും ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്. എന്നാൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിൽ ഈ കണക്ക് 30 ശതമാനം പുരുഷൻമാർ, 34 ശതമാനം സ്ത്രീകൾ എന്ന നിലയിലാണ്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.