സൗന്ദര്യമില്ലാത്ത പെണ്ണല്ല ഇവള്‍… വൈറലായ ഫോട്ടോഷൂട്ടിലെ സൂസന്റെ കണ്ണുനിറയിക്കും ജീവിതം…

ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഷെയറും കൊണ്ട് മൂടിയ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട് അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ മുഴുവനും പാറി പറന്ന ചിത്രങ്ങൾ പക്ഷെ അതൊരു യഥാർത്ഥ കല്യാണ ഫോട്ടോഷൂട്ട് അല്ലായിരുന്നു വെളുത്ത നിറം ഒണ്ടങ്കിലേ ഗ്ലാമർ ആകു എന്ന് കരുതുന്നവർക് സൗന്ദര്യം അളക്കുന്നത് നിറത്തിൽ അല്ല എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു ഒരു വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് ഈ  കൺസപ്റ്റ് പിറന്നത് ആകട്ടെ  ഡോ. മനു ഗോപിനാതിലൂടെയും  ആയിരുന്നു എല്ലാവരുടെയും  മനം കവർന്നെങ്കിലും ചിത്രം കണ്ട എല്ലാവർക്കും ഒറ്റ ചോദ്യമേ ഒള്ളായിരുന്നു ആരാണ് ആ ഫോട്ടോഷൂട്ടിലെ  കല്യാണ പെണ്ണ്…

യഥാർത്ഥത്തിൽ അതിൽ കല്യാണ പെണ്ണിൻറെ മോഡലായി വന്നത് സൂസൺ തോമസാണ്. സൂസൺ മികച്ചൊരു മോഡൽ മാത്രമല്ല നാലൊരു പാട്ടു കാരിയും കൂടെയാണ് പുറമെ കാണുന്നത് അല്ല സൗന്ദര്യം മനസിനാണ് സൗന്ദര്യം വേണ്ടതെന്ന് തെളിയിച്ചവൾ തനിക്ക് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞ് കരയുന്നതിന് പകരം വാശിയോടെ പൊരുതി ജീവിച്ച് കാണിച്ചവൾ എന്നാൽ നിരവതി ആൾകാർ ആ ഫോട്ടോയുടെ താഴെ ചോദിച്ച മറ്റൊരു ചോദ്യമാണ് സൂസന് എന്താണ് പറ്റിയത്

ഇടുക്കി കുമിളി സ്വദേശിനിയാണ്  സൂസൺ ഇരുപത്തിനാലാം  വയസ് വരെ അവൾ എല്ലാരേയും പോലെ  ആയിരുന്നു  എന്നാൽ വിധിയുടെ വിളയാട്ടം കണക്ക് ഇരുപത്തിയഞ്ചാം വയസ് തൊട്ടാണ് അവൾ ഇന്ന്  ഈ കാണുന്ന രൂപത്തിൽ ആയത്  വീട്ടിൽ രാത്രി പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്ന് വന്ന ഗന്ധം എന്തെന്നറിയാതെ അടുക്കളയിൽ ഓടി പോയ് നോക്കിയതായിരുന്നു പക്ഷെ അത് ഗ്യാസ് ലീക്കായിരുന്ന് എന്ന് അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല.  ഗ്യാസ് ലീക്കാണെന്ന് മനസിലാകാത്ത പാവം സൂസൺ വന്ന് അടുക്കളയുടെ ലൈറ്റ് ഓണാക്കി നിമിഷ നേരം കൊണ്ട് തീ ആളിപടർന്നു തൊട്ടടുത്തിരുന്ന ഗ്യാസ് കുറ്റിയിലും തീ പിടിച്ചു അതോട് ആ മുറി നിമിഷനേരം കൊണ്ട് അഗ്നിയാൽ  നിറഞ്ഞു. അടുക്കളയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അത് സാധ്യമായില്ല എന്നാൽ ജന്നൽ തുറന്നപ്പോൾ കാറ്റ് എതിർ ദിശയിലേക്ക് അടിക്കുകയും തീ അവളുടെ ദേഹത്തേക്ക് പടർന്നു ഉടന്നേ എല്ലാവരും കൂടി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വെന്തുരുകിയിരുന്നു.

എന്നാൽ ചികിത്സ കൊണ്ട് ജീവൻ തിരിച്ച് പിടിച്ചപ്പോൾ വീണ്ടും അടുത്ത പരീക്ഷണം എത്തി പുതിയതായി വന്ന ഡോക്ടർ ചികിത്സയിൽ ഒന്ന് അലംഭാവം കാണിച്ചപ്പോൾ അവൾക്ക് നഷ്ടമായത് അവളുടെ വിരലുകളായിരുന്നു എന്നാൽ അതെല്ലാം പൊരുതി അവൾ അതിജീവിച്ച് കാണിക്കുകയായിരുന്നു അവൾ ചെയ്യാത്ത ജോലികൾ ഇല്ല അവളെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റൂല എന്ന് പറഞ്ഞോ അതെല്ലാം അവൾ വാശിയോടെ ചെയ്‌തു കാണിച്ചു കൊടുത്തു.

ഈ  വിവാഹ ഫോട്ടോ ഷൂട്ടിന്റെ കൺസപ്റ്റിന്റെ സൂത്രതാരൻ  ഡോ. മനു പറയുന്നത് ഇങ്ങനെ ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്ത എല്ലാവർക്കും നന്ദി  പക്ഷെ ഒട്ടുമിക്ക പേരും ഇതൊരു ഒറിജിനൽ സേവ് ദി ഡേറ്റ് ആയാണ് കണ്ടത് അവർ ആ ധാരണ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു കൺസപ്റ്റ് മാത്രമായിരുന്നു പിന്നെ ഇത്ര മനോഹരമായി ചിത്രം പകർത്തിയ അജയ കുമാറിനും ക്രെഡിറ്റ് അവകാശപ്പെടാനുണ്ട്.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.