കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി രാജമലയിലെ ഉരുള്‍പ്പൊട്ടലിലും കരിപ്പൂർ വിമാന അപകടത്തിലും കൊവിഡ്19 കാരണവും ജീവൻ നഷ്ടപ്പെട്ടവർക്ക് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻറ് അൻവർ നോവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷാജി കല്ലാടസ്, യു വി മഹബൂബ്, കെ.മുഹമ്മദ് ആസിഫ്, ഷമീം പാറക്കണ്ടി, ഷൗക്കത്തലി, ഉമ്മർ, , ലത്തീഫ് മേപ്പാടി, അനസ്, കെ കെ നിസാർ, ഷബീർ ജാസ്, സുധീഷ് പടിഞ്ഞാറത്തറ, മമ്മുട്ടി തുടങ്ങിയവർ സംസാരിച്ചു. രണ്ട് അപകടങ്ങളിലും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവരെ യോഗം അഭിനന്ദിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷാജി കല്ലാടസ് സ്വാഗതവും ജില്ലാ സെക്രട്ടറി മഹബൂബ് യു വി നന്ദിയും പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് –







