കാവുമന്ദം : വൈത്തിരി താലൂക്ക് യൂണിയൻ എൻഎസ്എസ് കരയോഗങ്ങളിലെ 8 കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 നവംബർ 10 ന് കാവും മന്ദത്ത് വെച്ച് തരിയോട് മേഖലാ സമ്മേളനം നടത്തും. അതിന്റെ മുന്നോടിയായി തരിയോട് കരയോഗമന്ദിരത്തിൽ മേഖലാസമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് വൈത്തിരി താലൂക്ക് യൂണിയൻ എൻഎസ്എസ് പ്രസിഡന്റ് സുധാകരൻ നായർ ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മുരളീധരൻ മക്കോളി അധ്യക്ഷത വഹിച്ചു. കൺവീനർ പത്മനാഭൻ നായർ പിണങ്ങോട്, താലൂക്ക് യൂണിയൻ സെക്രട്ടറി രോഹിത്,താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് വാസുദേവൻ നായർ, തരിയോട് കരയോഗം പ്രസിഡണ്ട് നളിനാക്ഷൻ. സി. ടി, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് കമലമ്മ ടീച്ചർ, സുരേഷ് ബാബു വാളൽ, ശിവദാസ് കെ. പി,ഹ നീഷ് പി പി,
മാനന്തവാടി താലൂക്ക് യൂണിയൻ സെക്രട്ടറി
ശ്യാം ഘോഷ് പിവി , കരയോഗം വനിതാ സമാജം പ്രസിഡണ്ട്
സരിത സജീവ് എന്നിവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍