മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരില്‍ ഇതുവരെ ധനസഹായവും മറ്റും ലഭിക്കാത്തവര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക അദാലത്ത് നടത്തുന്നു. സെപ്തംബര്‍ 11, 12 തീയ്യതികളിലാണ് മേപ്പാടി ഗവ.എല്‍.പി സ്‌കൂളിന് സമീപത്തായുള്ള എം.എസ്.എ ഹാളില്‍ അദാലത്ത് നടക്കുക. രാവിലെ 10 മുതല്‍ തുടങ്ങുന്ന അദാലത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയായ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായി ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും അദാലത്തിലെത്തി വിവരങ്ങള്‍ ധരിപ്പിക്കാം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്കായി അദാലത്തില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. അക്ഷയകേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകളുണ്ടാകും. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളും അദാലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ഓണക്കിറ്റുകള്‍ ഇവര്‍ താമസിക്കുന്നയിടങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യും.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.
കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5