അതിശക്തമായ മഴ മുന്നറിയിപ്പുളള സാഹചര്യത്തില് മുന് കരുതല് നടപടികളുടെ ഭാഗമായി ജില്ലയില് ക്വാറികളുടെ പ്രവര്ത്തനത്തിനും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കുന്നതിനും നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. മഴ ശക്തികുറഞ്ഞ സാഹചര്യത്തിലും ശക്തമായ മഴ മുന്നറിയിപ്പുകളില്ലാത്തതിനാലും നിയന്ത്രണങ്ങള് പിന്വലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കളക്ടര് ഉത്തരവിറക്കി. ജില്ലയില് മുള്ളന്കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്വാറികള് ഒഴികെ നിയമാനുസൃത പ്രവര്ത്തനാനുമതിയുള്ള ക്വാറികള് തുറന്ന് പ്രവര്ത്തിക്കാം. ഓറഞ്ച്, റെഡ് ജാഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളില് ഖനനവും മണ്ണെടുക്കലും പാടില്ലെന്ന നിബന്ധനയോടെയാണ് ഉത്തരവിറങ്ങിയത്. നിയമാനുസൃതമായി ബന്ധപ്പെട്ട വകുപ്പുകളില് നിന്നുള്ള അനുമതിയോടെ മണ്ണെടുപ്പും അനുവദിച്ചതായി ജില്ലാ കളക്ടര് അറിയിച്ചു.

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം