മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെ’, സൂപ്പർ താരങ്ങൾക്കെതിരെ വിമർശനം; അമ്മയെ നശിപ്പിച്ചുവെന്ന് സംവിധായകൻ വിനയൻ

കോഴിക്കോട്: സൂപ്പർ താരങ്ങൾ താര സംഘടനയായ അമ്മയെ നശിപ്പിച്ചുവെന്ന് സംവിധായകൻ വിനയൻ. ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. മലയാള സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ട്. സിനിമാ മേഖലകളിലെ പല പ്രമുഖരും കാരണം 12 വർഷം താൻ വേദന അനുഭവിച്ചെന്നും വിനയൻ കോഴിക്കോട് വടകരയിൽ പറഞ്ഞു. തോപ്പിൽ ഭാസി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്നലെ ഹൈക്കോടതി നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

കണ്ടക്ടര്‍ ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യണം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ഒഴിവിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു, വാലിഡ് കണ്ടക്ടര്‍ ലൈസന്‍സുള്ള 25-50 നുമിടയില്‍ പ്രായമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936

കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം :കേരള കോൺഗ്രസ് ബി

പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ.ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം മേഖല സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍

ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്: മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി

അഞ്ച് വിഭാഗങ്ങളില്‍ ജില്ലയ്ക്ക് അവാര്‍ഡ് സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാടന്‍കൊല്ലി, മുട്ടങ്കര പ്രദേശത്ത് നാളെ (ഫെബ്രുവരി 4) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.