ബോളിവുഡ് സുന്ദരി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റിപ്പോർട്ട്

ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച്‌ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ജോയ്സ് പോളികാര്‍പ്പാണ് മലൈക്കയുടെ അമ്മ. ഇവര്‍ മലയാളിയാണ്.

മഹാരാഷ്ട്രയിലെ താനെയില്‍ ആയിരുന്നു മലൈകയും സഹോദരി അമൃത അറോറയും ജനിച്ചത്. തനിക്ക് പതിനൊന്ന് വയസുള്ളപ്പോള്‍ മുതല്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ മലൈക തുറന്നു പറഞ്ഞിരുന്നു.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത്‌ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന

സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജനമൈത്രി പോലീസ്

പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ

കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ്

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.