മാനന്തവാടി ടൗണിലെ പി എ ബനാന എന്ന സ്ഥാപനത്തിൽനിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറ സ്റ്റിൽ. കടയുടമയായ യുവാവിനെ കുടുക്കാനായി കടയിൽ കഞ്ചാവ് കൊണ്ടുവെച്ച സംഘത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ പയ്യമ്പള്ളി കൊല്ലശ്ശേ രിയിൽ ജിൻസ് വർഗീസ് (38) ആണ് അറസ്റ്റിലായത്.കേസിലെ മറ്റ് പ്രതി കളായ ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ അബൂബക്കർ, ഔത എന്ന അബ്ദുള്ള, കർണാടക് സ്വദേശിയായ ഒരാൾ എന്നിവരെ പിടികൂടാനുണ്ട്. കടയുടമ യായ നൗഫലിന്റെ പിതാവായ അബൂബക്കർ മകനോടുള്ള വൈരാഗ്യം മൂലം കഞ്ചാവ് കേസിൽ കുടുക്കുന്നതിനായി നടത്തിയ ഗൂഢാലോചന യുടെ ഭാഗമായാണ് സംഘം രഹസ്യമായി 2.095 കിലോഗ്രാം കഞ്ചാവ് പ്രസ്തുത കടയിൽ കൊണ്ട് വെച്ച ശേഷം എക്സൈസിന് രഹസ്യവിവരം നൽകിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ കഞ്ചാവ് കണ്ടെടുത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോ ചനയുടെ ചുരുളഴിഞ്ഞത്.

സ്വർണവില 2026 ഡിസംബറില്‍ എത്രയാകും? പ്രവചനവുമായി ഗോള്‍ഡ്മാന്‍; ക്രൂഡ് ഓയില്‍ വില 60 ഡോളറിന് താഴേക്ക്
വരും വർഷവും സ്വർണ വിലയില്‍ മുന്നേറ്റം പ്രവചിച്ച് ഗോൾഡ്മാൻ സാക്സ്. 2026 ഡിസംബറോടെ സ്വർണവില 14 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4900 ഡോളറിലെത്തുമെന്നാണ് പ്രവചനം. സ്വകാര്യ നിക്ഷേപകരിലേക്ക് വൈവിധ്യവൽക്കരണം വ്യാപിക്കുന്നത് മൂലം ഇതിനേക്കാൾ







