സ്വർണ്ണ ശേഖരത്തിന്റെ അളവിലും മൂല്യത്തിലും ലോക രാജ്യങ്ങളിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; രാജ്യത്തെ കരുതൽ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 6800 കോടി ഡോളർ: കണക്കുകൾ

വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂലായ് വരെയുള്ള കണക്കുകള്‍ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു. ഓഗസ്റ്റ് മാസം സ്വർണശേഖരത്തില്‍ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു.

കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായി സ്വർണത്തിലുള്ള കരുതല്‍ ശേഖരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 290 ടണ്‍ സ്വർണമാണ് ഇക്കാലത്ത് റിസർവ് ബാങ്ക് വാങ്ങി സൂക്ഷിച്ചത്. വിദേശ കറൻസികളുടെ പ്രകടനം ആഗോള സാമ്ബത്തിക സ്ഥിതിയില്‍ പ്രവചാനാതീതമായിരിക്കെയാണ്, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിലേക്ക് കേന്ദ്രസർക്കാർ തിരിഞ്ഞത്. 2024-ല്‍ ജൂലായ് വരെ 42.5 ടണ്‍ സ്വർണം ആർബിഐ. കരുതല്‍ ശേഖരത്തിന്റെ ഭാഗമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണത്തിലുള്ള കരുതല്‍ ശേഖരം 846 ടണ്‍ കടന്നു.

ജുലൈ മാസത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ മൊത്തം 37 ടണ്‍ സ്വർണം വാങ്ങിയത്. 14 ടണുമായി നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടാണ് മുന്നില്‍. പത്തുടണ്‍ സ്വർണം വാങ്ങിയ ഉസ്ബെക്കിസ്താൻ കേന്ദ്രബാങ്കാണ് രണ്ടാം സ്ഥാനത്ത്.അടുത്ത അഞ്ചുവർഷത്തിനകം ലോകത്തെ വിവിധ കേന്ദ്രബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ പ്രധാന ഇനമായി സ്വർണം മാറുമെന്ന വിലയിരുത്തലിലാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. വിദേശ കറൻസികളിലെ കയറ്റിറക്കങ്ങളും ആഗോളതലത്തിലുണ്ടാകുന്ന രാഷ്‌ട്രീയ, സാമ്ബത്തിക അസ്ഥിരതയും ഉണ്ടാക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിനാണ് സ്വർണശേഖരം വർധിപ്പിക്കുന്നത്.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.