മകളുടെ വിവാഹ ആവശ്യത്തിന് ഗൾഫിൽ നിന്ന് സുഹൃത്തുക്കൾ വശം കൊടുത്തു വിട്ടത് 10 ലക്ഷം രൂപയുടെ സ്വർണം; നാട്ടിലെത്തിയപ്പോൾ സ്വർണ്ണം കൈമാറാതെ പ്രവാസിയെ വഞ്ചിച്ചു: മലപ്പുറം സ്വദേശിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്

മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച്‌ സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂർ സ്വദേശികളായ സുബീഷ്, അമല്‍രാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു.

ഗള്‍ഫില്‍ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുല്‍ റഷീദ് സ്വർണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയാല്‍ ബന്ധുവിന്റെ കൈയില്‍ സ്വർണം കൈമാറണമെന്നും നിർദേശിച്ചു. എന്നാല്‍ ബന്ധുവിന്റെ കൈയില്‍ സുബീഷ് സ്വർണം കൊടുത്തില്ല. അബ്ദുല്‍ റഷീദ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല.

പിന്നീട് സ്വർണം അമല്‍രാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കില്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും അറിയിച്ചു. തുടർന്ന് അബ്ദുല്‍ റഷീദ് സ്വർണത്തിനായി അമല്‍രാജിനെ ബന്ധപ്പെട്ടപ്പോള്‍ നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വർണം സുബീഷും അമല്‍രാജും മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കൊലക്കേസില്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അമല്‍രാജെന്ന് പൊലീസ് പറഞ്ഞു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത

സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം

വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ

ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് സു.ൽത്താൻ ബത്തേരി സ്വദേശി മരിച്ചു

ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും

പുനർനിർമ്മാണ കൂദാശ നാളെ

സെൻ്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് വരദൂർ ദേവാലയ പുനർനിർമ്മാണ കൂദാശ നാളെ രാവിലെ 9.30 തിന് നടക്കും. കർണ്ണാടക, തിരുവനന്തപുരം ഭദ്രസനധിപൻ മാത്യൂസ് മോർ സിൽവാനസ് എപ്പിസ്ക്കോപ്പ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും Facebook

രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.