വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഇണ്ടേരിക്കുന്നു, പള്ളിപീടിക, ഇണ്ടേരിക്കുന്നു ആര്‍.ജി.ജി.വൈ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള പ്രദേശങ്ങളില്‍ നാളെ (സെപ്തംബര്‍ 13) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വൈത്തിരി ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍ ചുണ്ട മുതല്‍ ഓടത്തോട് വരെയുള്ള ഭാഗങ്ങളില്‍
മരം മുറിക്കുന്നതിനാല്‍ ചുണ്ട, ഓടത്തോട്, വൈത്തിരി, ലക്കിടി ഭാഗങ്ങളില്‍ നാളെ (സെപ്തംബര്‍ 13) രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഭാഗികമായി വൈദ്യുതി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.