പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15 മഹല്ലിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് സുന്നി മഹല്ല് ഫെഡറേഷൻ “ഇശാറ “2024 മഹല്ല് സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഷിഹാബുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി മുഖ്യ പ്രഭാഷണം നടത്തി.ഷൗക്കത്തലി വെള്ളമുണ്ട, സാജിദ് മൗലവി എന്നിവർ വിഷയമവതരിപ്പിച്ചു. കെ സി അലിഹാജി പ്രസംഗിച്ചു. അൻവർ ഫൈസി,എ നാസർ, ഖാലിദ് ഈന്തൻ, കെ മൊയ്‌ദു, സി മുഹമ്മദ്,മഹല്ല് ശാക്തീകരണ ചർച്ചയിൽ പങ്കെടുത്തു. മൊയ്‌ദീൻ കുട്ടി യമാനി അദ്യക്ഷനായിരുന്നു. ടി മമ്മൂട്ടി സ്വാഗതവും, സി ഇ ഹാരിസ് നന്ദിയും പറഞ്ഞു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത