സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

റിയാദ്: എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിച്ചത്. ഫേസ്ബുക്കില്‍ 17 കോടി, എക്‌സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍.

ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുവെന്നാണ് കണക്ക്. ഇവകൂടാതെ ചൈനീസ് പ്ലാറ്റ്ഫോമുകളായ വെയ്ബോയിലും കുഐഷൂവിലും താരത്തിന് മോശമല്ലാത്ത ഫോളോവേഴ്‌സുണ്ട്.

‘നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.’ – ക്രിസ്റ്റ്യാനോ കുറിച്ചു.

ഓഗസ്റ്റ് 21-നാണ് താരം യൂട്യൂബിലേക്ക് ചുവടുവെയ്ക്കുന്നത്. ചാനല്‍ ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തു. ഇതോടെ ഏറ്റവും വേഗത്തില്‍ 10 ലക്ഷം (ഒരു മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലായി ഇത്. 24 മണിക്കൂറിനുള്ളില്‍ ഇത് ഒരു കോടി സബ്‌സ്‌ക്രൈബേഴ്സായി. യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ അതിവേഗമാണ് താരത്തെ തേടിയെത്തിയത്.

https://x.com/Cristiano/status/1834345123695538499?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1834345123695538499%7Ctwgr%5Eca72705311a72a55427b76f694d3145aca7f2ffd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediavisionnews.in%2F2024%2F09%2F100-crore-followers-on-social-media-platforms%2F

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.