കേരളത്തിൽ തിരുവോണത്തോടനുബന്ധിച്ച് ഒരാഴ്ചയിൽ നടക്കുന്നത് ആറ് കോടിയുടെ വാഴയില കച്ചവടം; ലാഭം മുഴുവൻ തമിഴ്നാടിന്: ഈ മേഖലയിൽ കേരളത്തിലുള്ളത് വൻ സാധ്യതകൾ

ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശികവ്യാപാരികളുടെയും ലാഭം മാത്രം. അതും പരമാവധി രണ്ടുകോടി രൂപവരെ. ബാക്കിതുക തമിഴ്നാട്ടിലേക്ക് പോകും.

ഇലയില്‍നിന്ന് നേട്ടമുണ്ടാക്കാൻ കേരളത്തില്‍ കുറേ കൃഷിക്കാർ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും സ്വയംപര്യാപ്തതയിലേക്ക് ഇനിയും ദൂരമേറെ. സംസ്ഥാനത്ത് കാറ്ററിങ് മേഖലയിലെ കണക്കുപ്രകാരം മൂന്നുലക്ഷം ഇലകള്‍ വരെയാണ് ഉത്രാടം, തിരുവോണം നാളുകളിലുള്ളത്. ഒരു കെട്ടില്‍ ശരാശരി 250-300 ഇലകള്‍ വരെയുണ്ട്. ഇലയൊന്നിന് നാലുരൂപപ്രകാരം 1200 രൂപ വരെ വില വരും. ഉത്രാടം, തിരുവോണം നാളുകളില്‍ കെട്ടിന്റെ വില 2000 രൂപ വരെയാകും.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്ബത്തൂർ, പുളിയംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇല എടുക്കുന്നത്. അവിടെ കെട്ടൊന്നിന് 1000 വരെ വിലയുണ്ട്. ഇവിടെ തദ്ദേശീയമായി വാങ്ങുന്ന ഇലയ്ക്ക് കൃഷിക്കാർക്ക് മൂന്നുരൂപ വരെ കിട്ടും. ഏഴ് രൂപയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍പ്പനയെന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മൈ ഓണ്‍ലൈൻവിപണി ചുമതലക്കാർ പറഞ്ഞു. ഇവർ ഒരു കുടുംബകൃഷി കൂട്ടായ്മയുടെ വാഴത്തോട്ടത്തില്‍നിന്നാണ് ഇല എടുക്കുന്നത്. കേരളത്തില്‍നിന്ന് ഓണസദ്യയ്ക്കൊപ്പം ഇലയും ഗള്‍ഫ് നാടുകളിലേക്ക് കയറ്റിവിടുന്നുണ്ട്. നാല് ടണ്‍ ഇലയാണ് സമീപദിനങ്ങളില്‍ കൊച്ചിയില്‍നിന്ന് കയറിപ്പോയത്.

വാഴയില കച്ചവടം ലക്ഷ്യമിട്ട് കൃഷി നടത്തിയാൽ കേരളത്തിൽ വലിയ സാധ്യതകൾ ആണ് ഉള്ളത്. എന്നാൽ കൃത്യമായ വിപണന തന്ത്രം ഉൾപ്പെടെ നടപ്പാക്കാനുള്ള സംവിധാനവും വേണം. വാഴയിലയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കണ്ടെത്തിയാൽ മാത്രം കേരളത്തിന് വൻ ലാഭം കൊയ്യാം. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ നിസംഗത പാലിക്കുന്നതിനാൽ അന്യസംസ്ഥാനങ്ങളാണ് ഈ നേട്ടങ്ങൾ മുഴുവൻ കൊയ്യുന്നത്.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.