പുൽപള്ളി പഴശ്ശിരാജ കോളേജ് പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണന്റെ വിയോഗത്തിൽ പഴശ്ശിരാജ കോളേജ് സ്റ്റാഫ് അനുശോചനം രേഖപ്പെടുത്തി.അനുശോചന യോഗത്തിൽ പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ബാരി, സിഇഒ ഫാ.വർഗീസ് കൊല്ലമാവുടി, പ്രൊഫ. ഷെൽജി മാത്യു, കെ.പി വിമ്യ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കോളേജിലെ അധ്യാപക പ്രതിനിധികളും അനധ്യാപകരും പങ്കെടുത്തു.
മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും, ഗവേഷകനുമായിരുന്ന അദ്ദേഹം തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്,കണ്ണൂർ എസ്. എൻ. കോളേജ്, ആലുവ യു. സി കോളേജ്, കൽപ്പറ്റ ഗവ. കോളേജ് എന്നീ കലാലയങ്ങളിലെ അധ്യാപകനായിരുന്നു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







