പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ “സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ വിമൺ സെൽ സീനിയർ ഓഫീസർ സ്മിത ഇ.എസ് വിഷയാവതരണം നടത്തി. നിയമസാക്ഷരതയാണ് നിയമപരിരക്ഷയ്ക്ക് അനിവാര്യം എന്ന് അവർ അഭിപ്രായപ്പെട്ടു. പ്രസ്തുത പരിപാടിയും, 2024 -25 വർഷത്തെ വിമൻസ് സെല്ലിന്റെ ഉദ്ഘാടനവും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജാൻസി ജോസ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ.കെ അധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് കൊല്ലംമാവുടി, ഫാ.ചാക്കോ ചേലപറമ്പത്ത്, ജോസ്ന കെ ജോസഫ്,ഐശ്വര്യ ലക്ഷ്മി അനിൽ എന്നിവർ സംസാരിച്ചു.സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനിതാ സെല്ലിന്റെ ആവശ്യകത ശ്രദ്ധേയമാണെന്നും അവർ അഭിപ്രായപ്പെട്ടു.അധ്യാപകരായ ഫാ. ഡോ.കുര്യാക്കോസ് വി സി, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, അശ്വതി ചെറിയാൻ, ഡോ.സന്തോഷ് പി സി, രഞ്ജു തോമസ്,കെസിയ ജേക്കബ്, ലിബിന ബാബു, മിനു മീരാൻ എന്നിവർ നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







