മുട്ടിൽ ടൗൺ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കരയോഗത്തിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. കരയോഗം നടത്താനുദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കി. ഓണക്കിറ്റ് വിതരണവും മെമ്പർഷിപ്പ് പ്രവർത്തനവും വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് പി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയനിൽ ചാർജെടുത്ത പുതിയ സെക്രട്ടറി രോഹിത് നമ്പ്യാർക്ക് സ്വീകരണം നൽകി. കരയോഗം സെക്രട്ടറി കെ.രാമകൃഷ്ണൻ, ലീന സി.നായർ, നന്ദീഷ് കെ, പ്രദീപ്കുമാർ.കെ, രത്നരാജ് വി.പി തുടങ്ങിയവർ സംസാരിച്ചു.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്