കോട്ടത്തറ: ചൂരൽമല ദുരന്തം മറയാക്കി കള്ളക്കണക്ക് തയ്യാറാക്കിയ പിണറായി സർക്കാർ രാജിവെക്കുക,മോഡി സർക്കാർ ദുരിതബാധിതരോട് കരുണ കാണിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി .മണ്ഡലം പ്രസിഡന്റ് സി.സി തങ്കച്ചൻ, പി.പി റെനീഷ്, സുരേഷ് ബാബു വാളൽ, ഒ.ജെ മാത്യു, സി കെ ഇബ്രായി, എം.വി ടോമി, ജോസ്പീയൂസ്, വേണുഗോപാലൻ, ടി ഇബ്രായി, വി ഡി സാബു, വിനോജ്, പി.ഇ ,അനീഷ് പി എൽ, ഇ എഫ് ബാബു,വി ജെ പ്രകാശൻ, എം.ജി ഉണ്ണി,കെ.ടി ജയിംസ്, പ്രജീഷ് ജെയിൻ എന്നിവർ നേതൃത്വം നൽകി

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






