മാനന്തവാടി:നാല് വർഷമായി കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം നൽകാതെ,കടാശ്വാസ കമ്മീഷന് നൽകാനുള്ള തുക നൽകാതെ,കാർഷിക ലോണുകൾക്ക് പലിശ സബ്സിഡി നൽകാതെ കർഷകരെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഇടതു പക്ഷ സർക്കാരിനെതിരെ,ഓണ കാലത്ത് പോലും കർഷകർക്ക് നൽകാൻ പണമില്ലെന്ന് പറഞ്ഞ്, ദൂർത്തടിച്ച് കാലിയായ പിണറായിയുടെ ഖജനാവിലേക്ക് നൽകാൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു.ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അനീഷ് ജേക്കബ്,മനാഫ് ഉപ്പി,നിയോജക മണ്ഡലം ഭാരവാഹികളായ റോബിൻ ഇലവുങ്കൽ,ഷംസീർ അരണപ്പാറ,ഗിരിജ മോഹൻദാസ്,പ്രിയേഷ് തോമസ്,ജിജോ വരയാൽ,സൗജ, ബിബിൻ ജോൺസൻ,ശ്രീജിത്ത് ബിയ്യൂർക്കുന്ന്,നിസാം ചില്ലു,സിജോ കമ്മന,ആശ ഐപ്പ്, റാഷിദ് സ്രാക്കൽ,നിതിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






