സ്പോർട് സെൻസിന്റെ സൗജന്യ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു.

സ്പോർട് സെൻസിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് തരിയോട് വെച്ച് സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കായുള്ള സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. സാജിദ് എൻ സി അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 18, 19, 20 തീയതികളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ ആയിരിക്കും ക്യാമ്പ് നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. കോച്ചിംഗ് ക്യാമ്പിന് ദിയൂഫ് ഫാത്തിമ എന്നീ പുരുഷ-വനിതാ കോച്ചുമാർ നേതൃത്വം നൽകി.

വയനാടിന്റെ അകത്തും പുറത്തുമായി വിവിധ സ്കൂളുകളിൽ സ്പോർട്സെൻസിന്റെ കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സ്പോർട്സെൻസ്ന്റെ കോച്ചിംഗ് തുടങ്ങി ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ സ്പോർട്സെൻസിന് സാധിച്ചു. ത്രോബോൾ ബോയ്സ് കാറ്റഗറിയിൽ 31 പേർക്കും ഗേൾസ് കാറ്റഗറിയിൽ 24 പേർക്കും ഖൊ-ഖൊ യിൽ 17 പേർക്കും ഹോക്കിയിൽ 3 പേർക്കും നെറ്റ്ബോളിൽ ഒരാൾക്കും സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി, ഫുട്‍ബോളില്‍ 2 പേർക്കും ജില്ല ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി. ഇനിയും പുതിയ സ്പോർട്സ് ഇനങ്ങളിൽ കോച്ചിംഗ് നൽകാൻ സ്പോർട്സെൻസ് തയ്യാറാണെന്നും വയനാടിന്റെ കായിക മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സ്പോർട്സെൻസ് ഭാവിയിൽ മാറുമെന്ന പ്രതീക്ഷയും ഭാരവാഹികൾ പങ്കുവെച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.