കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗൃഹ പ്രവേശന പരിപാടി കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ ബാലൻ എന്നിവർക്ക് താക്കോൽ കൈമാറി ഗൃഹ പ്രവേശന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് അധ്യക്ഷനായിരുന്നു . കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു, വിവിധ വാർഡ് മെമ്പർമാരും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ,വാർഡ് വികസന സമിതി അംഗങ്ങൾ ,പ്രദേശവാസികൾ പരിപാടിയിൽ എന്നിവർ പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്