സമന്വയം’ക്യാമ്പയിന് തുടക്കം 627 ന്യൂനപക്ഷ യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളും നൈപുണി വികസനം ലക്ഷ്യംവച്ചുള്ള ‘സമന്വയം’പദ്ധതിക്ക് തുടക്കമായി. തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ‘സമന്വയം’ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനുമായി കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സമന്വയം. ക്യാമ്പില്‍ 627 ന്യൂനപക്ഷ യുവജനങ്ങള്‍ പങ്കാളികളായി. ജോലിയില്‍ തുടരുന്നതോടൊപ്പം വ്യത്യസ്ത മേഖലകളിലെ സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നും ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായിരുന്നു. വലിയ ഒരു ദുരന്തത്തിന് ശേഷം അതിജീവനത്തിൻ്റെ പാതയിൽ മുന്നേറുന്ന വയനാടിന് കൈത്താങ്ങായി സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ഒന്നിച്ച് ചേര്‍ക്കാനായത് നാം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദ്ദിന്റെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ട നീതി സംരക്ഷിക്കുവാനും മറ്റു സമുദായത്തോടൊപ്പം അവരെ കൈപിടിച്ചുയര്‍ത്തുവാനും ശ്രമിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലുടെ ലക്ഷ്യം വയ്ക്കുന്നത്. വയനാട്ടില്‍ തുടക്കം കുറിച്ച ക്യാമ്പയിൻ 2024 ഡിസംബര്‍ മാസത്തോടെ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗക്കാരെ തൊഴിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യിക്കുക എന്ന ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അവസരസമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നല്‍കുകയുമാണ് സമന്വയം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു.

ശ്രദ്ധേയമായി ‘സമന്വയം’ :രജിസ്റ്റര്‍ ചെയ്തത് 627 ഉദ്യോഗാര്‍ത്ഥികള്‍

ജില്ലയിലെ ന്യൂനപക്ഷ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി ‘സമന്വയം’ തൊഴില്‍ – നൈപുണി രജിസ്ട്രേഷന്‍ ക്യാമ്പ്. രാവിലെ മുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ ക്യാമ്പയിനിൽ മുസ്ലിം, കൃസ്ത്യന്‍, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട 627 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസ് മുഖേനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതക്കും അഭിരുചിക്കും ഇണങ്ങിയ തൊഴില്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. സൂക്ഷ്മ ന്യൂനപക്ഷമായ ജൈന വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചാണ് ക്യാമ്പയിന് തുടക്കമിട്ടത്. മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ നിലവില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മുന്നൂറിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ പ്രാദേശിക തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്താനാകും. രജിസ്റ്റര്‍ ചെയ്തവരെ പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കും. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ തൊഴിലുകളിലേക്ക് എത്തിക്കും. സ്വകാര്യ തൊഴില്‍ ദാതാക്കളുമായി കൈകോര്‍ത്ത് ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകള്‍ തരംതിരിച്ചാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. തൊഴില്‍ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ തുടര്‍നടപടികളും സഹായവും പിന്തുണയും നോളജ് മിഷന്‍ ഉറപ്പാക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടല്‍, ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ജോലിക്ക് അപേക്ഷിച്ച ശേഷമുള്ള തുടര്‍നടപടികള്‍, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച് നോളജ് എക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രജിത്ത്,നോളജ് എക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍ എന്നിവര്‍ ക്ലാസെടുത്തു.

കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. ദേവകി, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസ, എ. സൈഫുദ്ധീന്‍ ഹാജി, കേരളാ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യം, ജില്ലാ കോഡിനേറ്റര്‍ യൂസഫ് ചെമ്പന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ ഡയാന തങ്കച്ചന്‍, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ.ഒ അഹമ്മദ്കുട്ടി ബാഖവി, കെ.എന്‍.എം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കാലിക്കറ്റ് രൂപത ലാറ്റിന്‍ കെ.എല്‍.സി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കാദര്‍ പട്ടാമ്പി, ജയ്ന്‍ വയനാട് സമാജം ഡയറക്ടര്‍ രാജേഷ്, പ്രസിഡണ്ട് നേമി രാജ്, കെ.കെ മുഹമ്മദലി ഫൈസി, ഐ.പി.എഫ് ഡയറക്ടര്‍ ഡോ. ഇര്‍ഷാദ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ് കുട്ടി, കെ.കെ.ഇ.എം സ്റ്റേറ്റ് നോഡല്‍ഓഫീസര്‍ (മൈനോരിറ്റി ഡയറക്ടറേറ്റ് ഓഫ് വെല്‍ഫെയര്‍) സനീഷ് കുമാര്‍, ജൈന സമാജം ഡയറക്ടര്‍ മഹേന്ദ്രകുമാര്‍, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെല്‍ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.