പാതിരിച്ചാൽ: മധ്യവയസ്‌കനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. എടവക പാതിരിച്ചാൽ കുന്നത്ത് വീട്ടിൽ കെ.ടി സുനിൽ (50) നെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടിയിലെ സ്റ്റീൽ ലാന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനിൽ. ധനകാര്യ സ്ഥാപനത്തിലെ വായ്പ ഉൾപ്പെടെ 25 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു അതിൽ മനോവിഷമമാണ് മരണകാരണമെന്നും ബന്ധുക്കളും, അടുത്ത സുഹൃ ത്തുക്കളും പറഞ്ഞു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോ ളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില് അടുത്ത മണിക്കൂറുകളില് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ