സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കല്പ്പറ്റ ജി.വി.എച്ച്.എ.എസ്.എസില് ആരംഭിച്ച ത്രിദിന ക്യാമ്പ് കല്പ്പറ്റ നഗരസഭാ കൗണ്സിലര് കെ. ഷിബു ഉദ്ഘാടനം ചെയ്തു. 18 ന് ആരംഭിച്ച ക്യാമ്പ് നാളെ (സെപ്റ്റംബര് 20) സമാപിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്ക്ക് വിവിധ വിഷയങ്ങളില് ക്ലാസുകള്, ഫീല്ഡ് വിസിറ്റ്, ഓപ്പണ് ഫോറം, ചര്ച്ച എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. സ്കൂളില് നടന്ന പരിപാടിയില് പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായി. പ്രിന്സിപ്പാള് പി.ടി സജീവന്, പ്രധാനധ്യാപിക എം സല്മ, പി.ടി.എ വൈസ് പ്രസിഡന്റ് പി. സലാം, എം.പി.ടി.എ പ്രസിഡന്റ്സാജിത, ഡ്രില് ഇന്സ്ട്രക്ടര് അരുണ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര് എന്.എ അര്ഷാദ്, ഫാരിജ, ഇ. ലേഖ എന്നിവര് സംസാരിച്ചു.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്