പനമരം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ ‘വല്ലി’ എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജു സി മീനയെ പനമരം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡൻ്റ്സ് പോ ലീസ് കേഡറ്റ്സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മൊമന്റോ നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി, പ്രിൻസിപ്പൾ രമേഷ് കുമാർ.കെ, ഹെഡ്‌മിസ്ട്രസ് ഷീജ ജയിംസ്, രേഖ.കെ, നവാസ്.ടി, ശിഹാബ് എം.എ എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്