വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും സൗഹൃദ സംഗമവും നടന്നു. മാനസ് ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ നാസർ, വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ബൈജു കല്ലോടി ,സെക്രട്ടറി മുജീബ് മുട്ടിൽ ,സംഘടന മുൻ പ്രസിഡണ്ട് ഹനീഫ പുത്തൻകുന്ന് ,സെക്രട്ടറി രാജേന്ദ്രൻ മീനങ്ങാടി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുണ്ടക്കൈ ദുരന്ത മേഖലയിൽ സ്തുത്യർഹമായ സേവനം സേവനം കാഴ്ചവച്ച സംഘടനയിലെ മെമ്പർമാരായ ഹനീഫ പുത്തൻകുന്ന് ,ലിജോ വെങ്ങപ്പള്ളി ,സലാം മേപ്പാടി ,ഗ്രേറ്റർ പുൽപ്പള്ളി ,അബു താഹിർ ചുണ്ട, മജീദ് കൂളിവയൽ എന്നിവർക്ക് പുറമെ പുൽപ്പള്ളി ഓഫ് റോഡേഴ്സ് ക്ലബ്ബിനും മൊമെന്റോകൾ നൽകി ആദരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







