വെണ്ണിയോട് : ചൂരൽമല, മുണ്ടക്കൈ ദുരന്ത സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തിയ സന്നദ്ധ സംഘടനകൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. എസ് വൈ എസ് സാന്ത്വനം, ഡി വൈ എഫ് ഐ, വൈറ്റ് ഗാർഡ്, പൾസ് എമർജൻസി ടീം തുടങ്ങിയവർ സ്നേഹാദരം ഏറ്റുവാങ്ങി. ചടങ്ങിൽ നൗഫൽ സഖാഫി അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ സെക്രട്ടറി നസീർ കോട്ടത്തറ വിഷയവതരണം നടത്തി. മുത്തലിബ് കെ കെ, ഷാജഹാൻ ടി, ശറഫുദ്ധീൻ, റഷീദ് ടി, ഇസ്മായിൽ മുസ്‌ലിയാർ,സലാം കെ എ,അലി മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്