കേരള ലീഗല്‍ സര്‍വീസസ് അതോറിററി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന ലീഗല്‍ സര്‍വീസ് ബസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. സെപ്തംബര്‍ 23 ന് രാവിലെ കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസ് പരിസരം, 24 ന് രാവിലെ വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസ് പരിസരം, ഉച്ചകഴിഞ്ഞ് വൈത്തിരി ഗ്രാമപഞ്ചായത്ത് പരിസരം, 25 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പരിസരം, 26ന് ചൂരല്‍മല, 27 ന് രാവിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിസരം, ഉച്ചകഴിഞ്ഞ് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പരിസരം, 28, 30 തീയ്യതികളില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്തും സൗജന്യ നിയമ സഹായം ലഭ്യമാക്കും. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം തുടങ്ങിയ കാര്യങ്ങള്‍ സഞ്ചരിക്കുന്ന നിയമസഹായ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







