പ്രതിഷേധമിരമ്പി പ്രതിഷേധാഗ്നി

വർഷങ്ങൾ നീണ്ടുനിന്ന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി പഠനത്തിനും, ആവശ്യമായ സർവ്വേകളുടെ അടിസ്ഥാനത്തിലും ഡിപിആർ തയ്യാറാക്കി മുഴുവൻ തുകയും അനുവദിച്ച് 1994 അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ശിലസ്ഥാപനം നടത്തി, 70% പണി പൂർത്തീകരിച്ചിട്ട് 30 വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പോയത് രാജ്യത്തിനു ആകെ അപമാനകരവും ആക്ഷേപകരവുമാണ് എന്നു പൂഴിത്തോട് ബദൽ റോഡ് വികസനസമിതി ചെയർമാൻ കെ.എ ആന്റണി.
30 വർഷത്തെ കാത്തിരിപ്പിന് ഇനിയെങ്കിലും അറുതി വരുത്തുക,യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ റോഡ് നിർമാണം പുന രാരംഭിക്കുക, ചുരമില്ല ബദൽ പാത എന്ന വയനാടി നറെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുക. കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളും ജനപ്രതിനിധികളും കണ്ണ് തുറക്കുക,വയനാടിന്റെ പുനർനിർമ്മാണത്തിന് സാമ്പത്തിക പാക്കേജ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനുശേഷവും വയനാടിന് യാതൊരു സഹായവും നൽകുവാൻ കേന്ദ്രഗവണ്മെന്റ് നാളിതുവരെ തയ്യാറാവാത്തത് വര്ഷങ്ങളായി കേന്ദ്രം വയനാടിനോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ്.
വയനാടിന്റെ പുനർ നിർമാണത്തിനും വയനാട് സുരക്ഷിതമാണെന്ന് ടൂറിസ്റ്റുകളെ ബോധ്യപ്പെടുത്തുവാൻ, താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതകുരിക്കിന് ശാശ്വത പരിഹാരം കാണുവാൻ, ടുറിസം രംഗത്തുള്ള വയനാടിന്റെ കുതിച്ചുചാട്ടത്തിനും ബദൽ പാത അനിവാര്യമാണ്.
വയനാട്ടിലേക്കുള്ള സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കിയില്ലെങ്കില് വയനാട്ടിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമായി തീരും .
ടൂറിസം രംഗം കുടി തകർന്നു അടിഞ്ഞാൽ വയനാടിന്റ ഭാവി ഇരുട്ടിലാവും. കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾ ഇക്കാര്യങ്ങൾ തിരിച്ചറിയണം എന്നു യോഗം ആവശ്യപ്പെട്ടു.
പൂഴിത്തോട് ബദൽ റോഡിനു എന്ത് സംഭവിച്ചു……….?, വിമർശനാത്മകമായ ഒരു ആത്മപരിശോധനക്ക് കേന്ദ്ര-സംസ്ഥാനങ്ങളും,ബന്ധപ്പെട്ട ജനപ്രതിനിധികളും തയ്യാറാവുക. ടൂറിസം രംഗത്ത് സംസ്ഥാനത്തു അനന്ത സാധ്യതയുള്ള ജില്ലയാണ് വയനാട് എന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിലെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
മേപ്പാടി കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പൂർത്തീകരിക്കുവാൻ 2600 കോടി രൂപയോളം വകയിരുത്തി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എങ്കിലും റോഡ് യാഥാർഥ്യമാക്കുവാൻ വർഷങ്ങൾ വേണ്ടിവരും. അത്‌കൊണ്ട് വയനാടിന്റെ പ്രേത്യക സാഹചര്യം കണക്കിലെടുത്തു കുറഞ്ഞ തുക മുടക്കിയാൽ (ഏകദേശം 10 കോടി) വനത്തിലൂടെയുള്ള 8.25 km ദൂരം 6 മാസം കൊണ്ട് പദ്ധതി പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയും
അതിനാൽ തുരങ്കപാതക്കൊപ്പം ബദൽ റോഡ് പണിയും സർക്കാർ ഉടൻ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതിയ കേന്ദ്ര നയം അനുസരിച്ച് വനത്തിലൂടെ റോഡ് നിർമ്മാണത്തിന് കേന്ദ്ര അനുമതി ലഭിക്കുവാൻ യാതൊരു തടസ്സവും ഇല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി നേരത്തെ ശിലാസ്ഥാപനത്തിന്റെ സമീപം പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പിന്നീട് ടൗണിലൂടെ പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പിഡബ്ല്യുഡി ഓഫീസിനു മുമ്പിൽ ചേർന്ന് പ്രതിഷേധ ധർണ പൂഴിത്തോട് ബദൽ റോഡ് കർമ്മസമിതി മുൻ ചെയർമാൻ ഒ.ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ വികസന സമിതി വൈസ് ചെയർമാൻ കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, വി എം ജോസ്, സജി എ ജെ, ഷമീർ, ബെന്നി, സാജൻ മാത്യു, കുര്യാക്കോസ് ടി പി, അബ്രഹാം പി കെ, ജോസ് അഴീക്കൽ, ജോയ് ചിറ്റാട്ടുകര, തുടങ്ങിയവർ സംസാരിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.