വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ഗവ. മെഡിക്കല്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന് കോഴ്സ്/ മെഡിക്കല്‍ ഡോക്യൂമെന്ററേഷന് ബിരുദാനന്തര ബിരുദം/ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 40 വയസ്സ് കവിയരുത്. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം സെപ്തംബര്‍ 30 ന് രാവിലെ 10.30ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. ഫോണ്‍ 04936 256229

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്