കൽപ്പറ്റ: യു.ഡി.എഫ് ജില്ലാ നേതൃയോഗം 25 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ ഓഷിൻ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ വെച്ച്നടക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി യോഗം ഉദ്‌ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും കേരളത്തിനന്റെ ചാർജ്ജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും മറ്റ് നേതാക്കളും യോഗത്തിൽ സംബന്ധിക്കും.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.