വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈത്തിരി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗുഡാലോചന ക്കാർക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ കൂവക്കൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ജോണി നന്നാട്ട്, മാത്യു വട്ടുകുളം പി നാസർ, ആർ ശിവദാസൻ ,ആർ രാമചന്ദ്രൻ ,പി.എ. ജോസ്, പൗലോസ്, വി.ഡി. രാജു മണ്ഡലം പ്രസിഡന്റുമാരായ പി.കെ. വർഗ്ഗീസ്, വർഗ്ഗീസ് വൈത്തിരി രാജൻ മാസ്റ്റർ, ഫൈസൽ കെ.വി.ശിഹാബ് വിലാസിനി.കെ.ജി.റിയാസ്,അനിഷ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







