മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്ററോളം മാറി എരുമത്തെരുവ്-ഗ്യാസ് ഏജൻസി റോഡിൽ അമ്പലക്കാട്ടിലേക്ക് പോകുന്ന വഴിയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ ജനവാസ മേഖലയിലെ വഴിയി യിൽ കാൽപാടുകൾ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയി ക്കുകയായിരുന്നു. ആർആർടി സംഘമുൾപ്പെടെയുള്ളവർ അയനിയാറ്റിൽ, കല്ലിയോട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







