കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മതപഠന ശാലയിലെ
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാനന്തവാടി തേറ്റമല സ്വദേശി അഫ്‌സൽ ലത്തീഫ് (30) നെതിരെ യാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. സംഭവ ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണ്. കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ.യു ജയപ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ അന്വേഷിച്ച് വരികയാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







