വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്നതിന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവരും 50 വയസ് കവിയാത്തവരുമായിരിക്കണം. വിത്യസ്ത തസ്തികകളിലേക്ക് യോഗ്യരായവരെ ഒഴിവ് /അവധി അനുസരിച്ച് താല്‍കാലികമായി നിയമിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സെപ്തംബര്‍ 30 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







