വിൽപ്പനക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വയോധികൻ അറസ്റ്റിൽ. കാവുംമന്ദം, പൊയിൽ ഉന്നതി, രാമനെ (63)യാണ് എസ്.ഐ അബ്ദുൾ ഖാദറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രാമന്റെ വീടിനുള്ളിൽ നിന്നാണ് 750 മില്ലിയുടെ എട്ടു കുപ്പികളിലായി ആറു ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.എസ്.സി.പി.ഒ ദേവജിത്ത്, സി.പി.ഒമാരായ സജീർ, അർഷദ, അനുമോൾ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







