പിണങ്ങോട്: വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. പി എ ജലീൽ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ മൗനത്തിൻറെ സംവാദം എന്ന പുസ്തകം പിണങ്ങോട് സ്കൂളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി, അഡ്വ ടി സിദ്ദീഖ് എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി പ്രീത ജെ പ്രിയദർശിനി പുസ്തകപരിചയം നടത്തി. ബാഷോ ബുക്സ് ആണ് പ്രസാധകർ. അധ്യാപനം, കുട്ടികൾ, ദേശീയത, ലിംഗ സമത്വ ചിന്തകൾ, ഫലസ്തീൻ പ്രശ്നം, സാമൂഹ്യ മാധ്യമങ്ങൾ അടക്കമുള്ള കാലികപ്രസക്തമായ ചിന്തകൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പിണങ്ങോട് ലിറ്റററി ഫെസ്റ്റിവലിൻ്റെ ബാനറിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുത്തുകാരനും പ്രസാധകനുമായ
അർഷാദ് ബത്തേരി, ഡബ്ല്യുഎം ഒ പ്രസിഡണ്ട് ഖാദർ പട്ടാമ്പി, മായൻ മണിമ, ജുനൈദ് കൈപ്പാണി, പൂവൻ മൊയ്തു ഹാജി, റസാക്ക് കൽപ്പറ്റ, മജീദ് വട്ടക്കാരി, സൂപ്പി പള്ളിയാൽ, ഗംഗാധരൻ മാസ്റ്റർ, കമ്പ നിസാർ, ജെയ്സൺ പി ജെ, സാജിദ് നീലിക്കണ്ടി, അബുതാഹിർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽസലാം സ്വാഗതവും ഡോ. പി എ ജലീൽ നന്ദിയും പറഞ്ഞു. തുടർന്ന് ഗഫൂർ എം ഖയാം നയിച്ച ഗസൽ സന്ധ്യയും അരങ്ങേറി.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്