പനമരം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പഞ്ചായത്തിലെ MCF നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ വകയിരുത്തിയ 15 ലക്ഷം രൂപ പ്രൊജക്റ്റ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടത് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള CPI(M) അംഗങ്ങളാണ്. ഭരണസമിതി യോഗത്തിൽ പങ്കെടുത്ത ലീഗിന്റെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് മെമ്പർമാരും, വൈസ് പ്രസിഡണ്ട് അടക്കമുള്ള കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങളും, ബിജെപി പഞ്ചായത്ത് അംഗവും അതിനെതിരെ നിലപാട് എടുക്കുകയാണ് ചെയ്തത്. ആ ദിവസത്തെ ഭരണസമിതി യോഗത്തിന്റെ മിനിട്സിൽ ഇത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയെ UDF മെമ്പർമാർ തെറ്റിദ്ധരിപ്പിചോ എന്ന് അവർ പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ പനമരം മേഖല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കിഞ്ഞുകടവ് നിവാസികളെ വഞ്ചിക്കുന്ന യുഡിഎഫ് നിലപാട് തിരുത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്