തമിഴ്നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചേരമ്പാടി കുഞ്ഞുമൊയ്‌തീൻ (50) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മൊയ്‌തീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില് അടുത്ത മണിക്കൂറുകളില് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ