മാനന്തവാടി ബി.എന്‍.എസ്.ഇ.പിയുടെ നേതൃത്വത്തില്‍ സാധിക എം ഇ സി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘രുചിമേളം 2024’ പലഹാരമേള മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 28 വരെ മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് പലഹാരമേള നടക്കുന്നത്. കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന് മാനന്തവാടി മുന്‍സിപ്പാലിറ്റി കൗൺസിലർ വിപിന്‍ വേണുഗോപാലിന് ആദ്യവില്പന നടത്തി. ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റജിന വി.കെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ബി എന്‍ എസ് ഇ പി ചെയര്‍പേഴ്സണ്‍ സൗമിനി പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡോളി രഞ്ജിത്ത്, മാനന്തവാടി സിഡി എസ് ചെയര്‍പേഴ്സണ്‍ വത്സ മാര്ട്ടിന്, ബി.എന്‍.എസ്.ഇ.പി വൈസ് ചെയര്‍പേഴ്സണ്‍ ശാന്ത രവി, സാധിക ഗ്രൂപ്പ് സെക്രട്ടറി ശരണ്യ വി ശശീധരന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ഡി പി എം മാരായ സുഹൈല്‍ പി.കെ, പി.ഹുദൈഫ്, ശ്രുതി രാജന് എന്നിവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







