തോട്ടം തൊഴിലാളികള്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ: തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കമ്മീഷന്‍ നിര്‍ദേശിച്ച തോട്ടം നികുതി പൂര്‍ണമായും ഒഴിവാക്കുക, ലയങ്ങളുടെ കെട്ടിടനികുതി ഒഴിവാക്കുക തുടങ്ങി തോട്ടം ഉടമകള്‍ക്ക് വേണ്ടിയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയെങ്കിലും തൊഴിലാളികെ അവഗണിക്കുകയാണ് ചെയ്തത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള യാത1ാെരു നിര്‍ദേശങ്ങളും നടപ്പിലാക്കാതെ സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും,തൊഴിലാളികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ മുന്നറിയിപ്പ് നല്‍കി. രണ്ട് പാടി റൂമുകള്‍ ഒന്നാക്കി ലേബര്‍ ക്വാട്ടേഴ്‌സ് ആക്കുക, ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന നല്‍കുക, ഇ എസ് ഐ ചികിത്സ നടപ്പിലാക്കുക, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു തുടര്‍ന്നുപ്രവര്‍ത്തിക്കുക, തൊഴിലാളികളുടെ പി എഫ് കുടിശിക, ഗ്രാറ്റിവിറ്റി എന്നിവ അടിയന്തരമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ സമരത്തില്‍ ഉന്നയിച്ചു. ജില്ലാപ്രസിഡന്റ് ബി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി മുഖ്യപ്രഭാഷണം നടത്തി. ഒ ഭാസ്‌ക്കരന്‍, ആര്‍ ശ്രീനിവാസന്‍, ഗിരീഷ് കല്‍പ്പറ്റ, നജീബ് പിണങ്ങോട്, ആര്‍ ഉണ്ണികൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍, ശശി അയ്യൂര്‍, കുഞ്ഞാപ്പ തലപ്പുഴ, രാജേഷ് തലപ്പുഴ, കൃഷ്ണന്‍ മാനന്തവാടി, ബാലന്‍ തൊവരിമല, ടി എ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ പി യൂനസ്, എന്‍ മജീദ്, മഞ്ജുഷ കോട്ടനാട്, ഇന്ദിര എരുമക്കൊല്ലി, നബീസ നെല്ലിമുണ്ട എന്നിവര്‍ നേതൃത്വം നല്‍കി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.