പന്ത്രണ്ട് വർഷമായി റേഷൻ കാർഡിന് വേണ്ടിയായിരുന്നു മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹാരിസൺ മലയോളം പ്ലാൻ്റേഷനിലെ ജോലിക്കാരിയായിരുന്ന മഹാദേവി ഓഫീസുകൾ കയറിയിറങ്ങിയത്. എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന മഹാദേവിക്ക് കെട്ടിട ഉടമ എൻ ഒ സി നൽകാത്തതായിരുന്നു റേഷൻ കാർഡ് കിട്ടാത്തതിന് കാരണമായത്. എൻ ഒ സി ലഭ്യമല്ലാത്തതിനാൽ പഞ്ചായത്തിന് സ്ഥിരതാമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരിയാണ് എന്ന് ഉറപ്പ് വരുത്തി എൻ ഒ സി യില്ലാതെ തന്നെ സർട്ടിഫിക്കറ്റ് നൽകാൻ അദാലത്തിൽ മന്ത്രി എം.ബി. രാജേഷ് നേരിട്ട് നിർദ്ദേശം നൽകി. ചടങ്ങിൽ വെച്ചു തന്നെ മഹാദേവിക്ക് സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. ഇതോടെ തദ്ദേശ അദാലത്ത് സ്വന്തമായി ഒരു റേഷൻ കാർഡ് എന്ന മഹാദേവിയുടെ ആഗ്രഹ സാഫല്യത്തിൻ്റെയും വേദിയായി മാറി.
റെക്കോർഡ് വിലയിൽ നിന്നും താഴെക്കില്ല
സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്. ഇന്നും റെക്കോർഡ്