*ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഇനി ജില്ലയിലും; പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു*

ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കേളേജിനെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്. ജില്ലയില്‍ തന്നെ ടെസ്റ്റ് നടത്തുന്നതോടെ പരിശോധന ഫലങ്ങളും വേഗത്തില്‍ ലഭ്യമാകും. നിലവില്‍ ഒരു ഒരു ആര്‍.ടി.പി.സി.ആര്‍ പരിശോധന മെഷീനാണ് സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഒരുക്കിയത്. ഇതു കൂടാതെ പരിശോധനക്കായി നാല് ട്രൂനാറ്റ് മെഷീനും ഒരു സി.ബി നാറ്റ് മെഷീനും ഇവിടെയുണ്ട്. എട്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ലാബ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഒരു ദിവസം 500 പരിശോധനകള്‍ വരെ നടത്താനാകും.

നിലവില്‍ ജില്ലയില്‍ ഒരു ദിവസം ആയിരത്തോളം സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതുവരെ ആകെ 29060 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 16252 ആര്‍.ടി.പി.സി.ആര്‍, 338 ട്രൂനാറ്റ്, 12470 ആന്റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടും. സ്രവങ്ങള്‍ ശേഖരിക്കുന്നതിന് നാല് മൊബൈല്‍ വിസ്‌ക്കുകള്‍ ഉള്‍പ്പെടെ 30 വിസ്‌ക്കുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തരമായി ലാബ് ഒരുക്കിയത്. പൂക്കോട് വെറ്റിനററി ആശുപത്രിയിലെ വൈറോളജി ലാബിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മേപ്പാടി വിംസ്, സുല്‍ത്താന്‍ ബത്തേരിയിലെ ഇഖ്‌റ, വിനായക എന്നീ സ്വകാര്യ ആശുപത്രികളും ടെസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി

കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം: റാഫ്

സുൽത്താൻമ്പത്തേരി:നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ, അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം

വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊഴുതന: മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം കൺവെൻഷനും വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം പ്രസിഡണ്ട്

‘വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പൊന്നിന് വീണ്ടും കുതിപ്പ്; സ്വർണ വില കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 92,120 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില 11,515 രൂപയാണ്.

പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് വാട്‌സാപ്പ്‌ സന്ദേശം; ചങ്ങരംകുളത്തെ യുവാവിന് നഷ്ടമായത് 12,000 രൂപ

എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്കിലൂടെ സന്ദേശം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.