വയനാട് ജില്ലയില് ഇന്ന് (10.08.20) 33 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്. രേണുക അറിയിച്ചു. 41 പേര് രോഗമുക്തി നേടി. 31 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില് ഒരാള് വിദേശത്ത് നിന്നും ഒരാള് മൈസൂരില് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില് 583 പേര് രോഗമുക്തരായി. രണ്ടു പേര് മരണപ്പെട്ടു. നിലവില് 335 പേരാണ് ചികിത്സയിലുള്ളത്. 315 പേര് ജില്ലയിലും 20 പേര് ഇതര ജില്ലകളിലും ചികിത്സയില് കഴിയുന്നു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







